നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ നടൻ മുകേഷിന്റെ സാക്ഷിവിസ്താരം ഇന്ന് പൂർത്തിയായി
ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതോടെയാണ് പോലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ആരൊക്കെയാണ് മൊഴി മാറ്റിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 85 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.