പന്തീരങ്കാവ് യുഎപിഎ കേസിൽ അലനു താഹക്കും ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അലൻ ഷുഹൈബിനും താഹക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു
രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.
ഇന്നാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണം, എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പത്ത് മാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.