കോതമംഗലം പള്ളി തർക്ക കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.