കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കോതമംഗലം പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമാ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് ആനയെ രക്ഷപ്പെടുത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.