കൊറോണ: മാസ പൂജക്കായി ഭക്തർ ശബരിമലയിൽ എത്തരുതെന്ന് ദേവസ്വം ബോർഡ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമല ഭക്തർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർട് അഭ്യർഥിക്കുന്നത്. ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീർഥാടകർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന.

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തർ മുന്നറിയിപ്പ് മറികടന്ന് എത്തിയാൽ തടയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപ്പം അരവണ കൗണ്ടറുകൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്

Leave a Reply

Your email address will not be published.