നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി. സൗദി എയർലൈൻസ് എല്ലാ സർവീസുകളും നിർത്തിവെച്ചു. കുവൈത്ത് എയർവെയ്‌സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ചില സർവീസുകൾ നിർത്തി പ്രവാസികളെയാണ് വിമാന കമ്പനികളുടെ തീരുമാനം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജോലിക്ക് തിരികെ പോകേണ്ടതിന്റെ അവസാന നിമിഷമാണ് സർവീസുകൾ നിർത്തിവെച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നത്. പലരും വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ നിർത്തിയ കാര്യം പോലും അറിയുന്നത്.

Read More

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയത്. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന. 8 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തന്‍റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ…

Read More

കൊറോണ: മാസ പൂജക്കായി ഭക്തർ ശബരിമലയിൽ എത്തരുതെന്ന് ദേവസ്വം ബോർഡ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമല ഭക്തർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർട് അഭ്യർഥിക്കുന്നത്. ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീർഥാടകർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തർ മുന്നറിയിപ്പ് മറികടന്ന് എത്തിയാൽ തടയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപ്പം അരവണ കൗണ്ടറുകൾ…

Read More

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി, പൊതുപരിപാടികൾ ഒഴിവാക്കി, അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ ജാഗ്രത പുലർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം എട്ട്, ഒമ്പത്, പത്ത്…

Read More