കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി. സൗദി എയർലൈൻസ് എല്ലാ സർവീസുകളും നിർത്തിവെച്ചു. കുവൈത്ത് എയർവെയ്‌സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ചില സർവീസുകൾ നിർത്തി
പ്രവാസികളെയാണ് വിമാന കമ്പനികളുടെ തീരുമാനം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജോലിക്ക് തിരികെ പോകേണ്ടതിന്റെ അവസാന നിമിഷമാണ് സർവീസുകൾ നിർത്തിവെച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നത്. പലരും വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ നിർത്തിയ കാര്യം പോലും അറിയുന്നത്.