പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ.അടുത്ത മാസം പകുതിയോടെ നിർമാണം പൂർത്തിയാവും. കാസർകോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്.

ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽ നിർമാണം പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാണ് യൂണിറ്റുകൾ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റിൽ 5 കിടക്കകൾ വീതം ഒരുക്കാം. എസി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് എല്ലാ യൂണിറ്റുകളിലും.

ആശുപത്രിയിൽ 450 പേർക്ക് ക്വാറന്റൈൻ സൗകര്യവും 540 ഐസൊലേഷൻ കിടക്കകളുമാണ് സജ്ജീകരിക്കുന്നത്. കൂടാതെ ലാബ്, ഫാർമസി, എക്‌സ്‌റേ മുറി എന്നിവയും ഒരുക്കാനാവും. അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. 15 കോടി രൂപയാണ് നിർമാണ ചെലവ്. ടാറ്റയുടെ 20 അംഗ സങ്കേതിക വിദഗ്ധരും 13 എൻജിനീയർമാരും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.