മാനവവിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലം; തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും. മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രി ഇനി വിദ്യാഭ്യാസ മന്ത്രിയായി മാറും

കരട് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പേരുമാറ്റം. വിദ്യാഭ്യാസ നയത്തിൽ സമൂലമായ മാറ്റമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത്.