തിരുവനന്തപുരം: കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ തെളിവുകൾ നശിപ്പിക്കാനും ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു.
സിപിഎം ബിജെപി അന്തർധാര സജീവമാണ്. അതിനാൽ തന്നെ സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. സ്വർണക്കടത്ത് അന്വേഷണം ബിജെപി നേതാക്കളിലേക്കാണ് നീളുന്നത്. അന്വേഷണത്തിൽ വേഗതയും സുതാര്യതയും ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.