സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല

 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം.സ്വർണ്ണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിബിഐ അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസിൽ മുഖ്യ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന വാദം പച്ചക്കളളമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്പേസ് കോൺക്ലവിന്‍റെ മുഖ്യ സംഘാടക സ്വർണ്ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷാണെന്നതിന്‍റെ തെളിവുകളും പ്രതിപക്ഷം പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ പ്രക്ഷോഭം സംഘടിപ്പിക്കാനും യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.