സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്‌കോ വിവാദങ്ങളിൽ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published.