Headlines

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് കൂടുതൽ വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി ഇന്ന് കൂടുതൽ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം

കേസിൽ ഒരു പ്രതിയെ കൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. കേസിൽ വിപിൻലാൽ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.