താത്കാലികക്കാരെ കൈ ഒഴിയില്ല; വീണ്ടും അധികാരത്തിൽ വന്നാൽ നിശ്ചയമായും സ്ഥിരപ്പെടുത്തും: മുഖ്യമന്ത്രി
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ല. എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തലുണ്ടാകും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. പി എസ് സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പി എസ് സി ലിസ്റ്റിലുള്ള ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വെച്ച് സ്ഥിരപ്പെടുത്തിയത്. പൂർണമായും പത്ത് വർഷം പൂർത്തിയാക്കിവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. ബോധപൂർവം സർക്കാരിന്റെ നടപടികളെ കരിവാരി തേക്കാൻ ഒരു…