പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തുന്നത് ഒറ്റയാൾ സമരമാണ്. 48 മണിക്കൂർ ഉപവാസ സമരത്തിൽ പാർട്ടി കൊടിയോ ചിഹ്നമോ ഒന്നും ശോഭാ സുരേന്ദ്രൻ ഉപയോഗിക്കുന്നില്ല. ഇതോടെ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണ്
ജില്ലയിലെ ബിജെപി പ്രവർത്തകർ ശോഭക്ക് പിന്തുണയുമായി വന്നപ്പോൾ ഒരു നേതാവ് പോലും ഇവിടേക്ക് എത്തിയില്ല. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സജീവമായെങ്കിലും നേതൃത്വവുമായുള്ള അകൽച്ച ശോഭക്ക് ഇതുവരെ മാറിയില്ലെന്നത് വ്യക്തമാണ്
ഉദ്യോഗാർഥികളുടെ സമരത്തെ കോൺഗ്രസ് ഒന്നാകെ പിന്തുണക്കുമ്പോഴാണ് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഒറ്റയ്ക്ക് സമരവുമായി ഇറങ്ങിയത്. അതേസമയം സമരത്തെ നേതൃത്വത്തിന് തള്ളിക്കളയനാകുമാകില്ല.