തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു
കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.