മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതാണ്; പിന്നീടെന്ത് സംഭവിച്ചെന്നറിയില്ല: ശോഭാ സുരേന്ദ്രൻ

ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പുറകെ ബിജെപി നേതൃത്വത്തിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ലഭിച്ചത് സുവർണാവസരമാണ്. രണ്ട് സീറ്റുകളിലും വിജയാശംസകൾ

ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചത്. തന്നോട് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അടക്കം അറിയിച്ചതാണ്. എന്നാൽ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ പറഞ്ഞു