ശോഭാ സുരേന്ദ്രൻ ഉയർത്തിയ പരാതികൾ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ നിർദേശപ്രകാരം നിർമലാ സീതാരാമനുമായും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ശോഭാ സുരേന്ദ്രൻ ചർച്ച നടത്തി.
കെ സുരേന്ദ്രൻ പ്രസിഡന്റായ ശേഷം താനുൾപ്പെടെ ഒരു വിഭാഗം നേതാക്കളെ തഴഞ്ഞെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാതി. വിഷയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. തുടർന്നാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്.
നഡ്ഡ പറഞ്ഞതനുസരിച്ചാണ് ശോഭ ഡൽഹിയിലെത്തി നിർമലാ സീതാരാമനുമായും അരുൺ സിംഗുമായും കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി തുടക്കത്തിൽ സംസ്ഥാനത്ത് എത്തുന്ന നഡ്ഡ സംസ്ഥാന നേതാക്കളുമായി വിഷയം ചർച് ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രനെ പോലെയുള്ള നേതാക്കളെ പിണക്കി നിർത്തരുതെന്നാണ് കേന്ദ്ര നേതൃത്വം നൽകിയ നിർദേശം