7032 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി 71,469 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 471, കൊല്ലം 430, പത്തനംതിട്ട 297, ആലപ്പുഴ 394, കോട്ടയം 1415, ഇടുക്കി 154, എറണാകുളം 826, തൃശൂർ 524, പാലക്കാട് 865, മലപ്പുറം 422, കോഴിക്കോട് 744, വയനാട് 237, കണ്ണൂർ 220, കാസർഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,48,476 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ എലവള്ളി (കണ്ടൈൻമെന്റ് വാർഡ് 2), കഴൂർ (5), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാർഡ് 15, 16), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുൻസിപ്പാലിറ്റി (സബ് വാർഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 396 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു. നിലവില്‍ 102,585,980 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,214,200 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 74,283,719 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 567,891 പേര്‍ക്ക് രോഗം ബാധിക്കുകയും 14,405 പേര്‍ മരണമടയുകയും ചെയ്തു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി, കൊളംബിയ,…

Read More

പള്‍സ് പോളിയൊ: തുള്ളിമരുന്ന് വിതരണം ഞായറാഴ്ച്ച

കോഴിക്കോട്: സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം ഞായറാഴ്ച്ച നടക്കും. അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കാനുള്ളത്. ഇതിനായി സംസ്ഥാനത്ത് 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും മരുന്ന് വിതരണം. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും….

Read More

മുസ്ലീം ലീഗിന് ഇത്തവണ കൂടുതൽ സീറ്റുകൾ വേണം, അതിനുള്ള അർഹതയുണ്ട്: കെ എൻ എ ഖാദർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് കെഎൻഎ ഖാദർ എംഎൽഎ. ലീഗിന് അതിനുള്ള അർഹതയുണ്ട്. ഇത്തവണ യുഡിഎഫിന് വളരെയേറെ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ്. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും കെ എൻ എ ഖാദർ പറഞ്ഞു കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങരയിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് ആർക്കും സ്ഥിരമായി ഒരു സീറ്റ് ഇല്ലല്ലോയെന്നും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും കെ എൻ എ ഖാദർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ…

Read More

വയനാട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്; 237 പേര്‍ക്ക് രോഗമുക്തി, 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.1.21) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23062 ആയി. 19368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3554 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2864 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ്…

Read More

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പത് വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരും മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം പരീക്ഷയില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വണ്ണിന് പൊതുപരീക്ഷയായതിനാൽ വിശദമായ ചർച്ചക്ക് ശേഷമേ തീരുമാനമുണ്ടാകൂ ജൂണിൽ സ്‌കൂൾ തുറക്കാനായാൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർഥി സൗഹൃദ നടപടികളാകും സ്വീകരിക്കുക….

Read More

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 23നാണ് കണ്ണൂർ സ്വദേശി ഷഹാന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അനുമതിയില്ലാതെയാണ് റിസോർട്ട് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു. ഇവർ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും എന്നാണ് പോലീസ് അറിയിച്ചത്.

Read More

പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായതിനാൽ കണ്ണൂർ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. എന്നാൽ പാർട്ടി നിർദേശിച്ചാൽ ഏത് മണ്ഡലത്തിലും സ്ഥാനാർഥിയാകാൻ തയ്യാറാണ്. പാർട്ടി പറഞ്ഞാൽ ആർക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്നും ഷമ പറഞ്ഞു ധർമടത്ത് പിണറായിക്കെതിരെ ഷമയെ മത്സരിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 2016ൽ ധർമടത്ത് 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്.

Read More