എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പത് വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന.
വരും മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം പരീക്ഷയില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വണ്ണിന് പൊതുപരീക്ഷയായതിനാൽ വിശദമായ ചർച്ചക്ക് ശേഷമേ തീരുമാനമുണ്ടാകൂ
ജൂണിൽ സ്‌കൂൾ തുറക്കാനായാൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർഥി സൗഹൃദ നടപടികളാകും സ്വീകരിക്കുക. ഇതുസംബന്ധിച്ച് സർക്കാരിൽ നിന്ന് നയപരമായ തീരുമാനമുണ്ടാകുമെന്നും എസ് സി ഇ ആർ ടി അറിയിച്ചു.