വയനാട്ടിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 23നാണ് കണ്ണൂർ സ്വദേശി ഷഹാന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അനുമതിയില്ലാതെയാണ് റിസോർട്ട് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു. ഇവർ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും എന്നാണ് പോലീസ് അറിയിച്ചത്.