കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവം:റിസോർട്ടിന് പൂട്ടിട്ട് ജില്ലാ കലക്ടർ

മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിന് പൂട്ടിട്ട് വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള. റിസോർട്ടിന് സുരക്ഷയില്ലെന്ന് കാണിച്ചാണ് നടപടിയെന്ന് കലക്ടർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടും.കഴിഞ്ഞദിവസം വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.