കൽപ്പറ്റ:പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.
കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , പോലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
The Best Online Portal in Malayalam