മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. പത്ത് പേരെ രക്ഷപ്പെടുത്തി. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 83 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത്. 67 ഓളം പേർ മണ്ണിനടയിലുണ്ടെന്നാണ് സൂചന
മൂന്ന് സ്ത്രീകളും ഒരു പുരുഷനെയും ഉൾപ്പെടെ രക്ഷപ്പെടുത്തി മൂന്നാർ ആശുപത്രിയിലെത്തിച്ചു. പളനിയമ്മ, ദീപൻ, സീതാലക്ഷ്മി, സരസ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. പിന്നാലെ പെട്ടിമുടിയിലെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു
ഉൾപ്രദേശമായതിനാൽ ഇവിടെയെത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ദേശീയ ദുരന്തനിവാരണ സേനയുൾപ്പെടെ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തഭൂമിയിലേക്ക് എയർ ലിഫ്റ്റിംഗ് ഉൾപ്പെടെ ആലോചിക്കുന്നുണ്ട്. വ്യോമസേനയുടെ സഹായം മുഖ്യമന്ത്രിയുടെ ഓഫീസ് തേടി.