നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ. ചെറിയ തോതിലാണ് ഉരുൾപൊട്ടിയത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഇതോടെ കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി
അകമ്പാടം-എരുമമുണ്ട റോഡിലെ മതിൽമൂല ഭാഗത്ത് വെള്ളം കയറി. മേഖലയിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇവിടെ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. 2018ൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് മതിൽമൂലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.