ഗൂഡല്ലൂർ:ഗൂഡല്ലൂർ രണ്ടുദിവസമായി നിൽക്കാതെ പെയ്യുന്ന
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ 97 കുടുംബങ്ങളെ തൊട്ടടുത്ത വിവിധ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു .
ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയിലെ പുറമണ വയലിൽ പുഴ കരകവിഞ്ഞൊഴുകി ഒറ്റപ്പെട്ടുപോയ ഇവിടുത്തെ ആദിവാസികൾ അടക്കമുള്ള 49 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത് .
ഒന്നാം മൈലിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയ 12 കുടുംബങ്ങളെ രണ്ടാം മൈൽ ഗവൺമെൻറ് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു .
തേൻ വയലിൽ 30 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഗൂഡല്ലൂരിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു കുടുങ്ങിപ്പോയ കുടുംബങ്ങളെ കരക്കെത്തിക്കുന്നത്