വൈത്തിരി: കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ അച്ചൂരാനം വില്ലേജിൽപെട്ട കുറച്ചിയാർമല, മേൽമുറി, വലിയപാറ, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് സംസ്ഥന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജാഗ്രത നിർദേശത്തെത്തുടർന്നാണ് അച്ചൂരാനം വില്ലേജോഫീസർ ബന്ധുവീടുകളിലേക്കു മാറിത്താമസിക്കാൻ നിർദ്ദേശം കൊടുത്തത്. മാറിത്താമസിക്കുവാൻ സൗകര്യമില്ലാത്തവർക്കു ക്യാമ്പുകൾ ഏർപ്പെടുത്തുവാൻ ഇന്നലെ പൊഴുതന പഞ്ചായത്ത് ഓഫീസിൽ ചേർന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇപ്പോൾ നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.. ഇരുനൂറിലധികം കുടുംബങ്ങൾ അവർ താമസിക്കുന്ന ഇടങ്ങൾ ദുരന്തനിവാരണ അതോറിറ്റി വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് വിവിധ ഭാഗങ്ങളിലേക്ക് താമസം മാറിയിരുന്നു.
പൊഴുതന പഞ്ചായത്തിൽ പത്തു വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവരുടെ മാറിത്താമസിക്കലും പ്രശ്നമാകും.
The Best Online Portal in Malayalam