വയനാട്ടിൽ പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ പ്രതി അറസ്റ്റിൽ

കൽപ്പറ്റ:പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ഒരാഴ്ച്ച മുൻപാണ് ഇരുളം ചുണ്ടകുന്ന് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കാട്ട് നായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിച്ച് തട്ടികൊണ്ട് പോയത്. സംഭവത്തിൽ പ്രദേശത്തെ വെളുത്തുരികുന്നിലെ ശരത് ( 24 ) നെ കേണിച്ചിറ പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബത്തേരി ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസറെ വിവരം അറിയിച്ചിട്ടും പ്രമോട്ടറെ കോളനിയിൽ വിട്ടെങ്കിലും വിവരം പോലീസിൽ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പ്രദേശത്തെ അങ്കൺവാടി വർക്കർ , ആശ വർക്കർ എന്നിവരും വിവരം മൂടി വെച്ചുവെന്നും പരാതിയുണ്ട്.

തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആർ ഇളങ്കോ ഐ പി എസ് അന്വേഷിച്ച് നടപടിയെടുക്കാൻ കേണിച്ചിറ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് പോക്‌സോ ആക്ടപ്രകാരം കേസെടുത്ത് ശരതിനെ അറസ്റ്റ് ചെയ്തത്. കൽപറ്റ പോക്‌സോ കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. പെൺകുട്ടിയെ കണിയാമ്പറ്റ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി മാറ്റി.