തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോടെന്ന് വിവരാവകാശ രേഖ.
അദാനിയുടെ മരുമകൾ പരീധി അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്നാണ് സഹായം തേടിയത്. മുംബൈ ആസ്ഥാനമായുള്ള സിറിൾ അമർചന്ത് മംഗൾദാസ് എന്ന കമ്പനിയോടാണ് ലേല നടപടികൾക്കായി സഹായം തേടിയത്.
ഇതിനായി കമ്പനിക്ക് സർക്കാർ 55 ലക്ഷം രൂപ നൽകിയെന്നും കെഎസ്ഐഡിസി നല്കിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പും പ്രളയ പുനരധിവാസ കണ്‍സൾട്ടന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയുമാണ് ലേല നടപടികൾക്കായി സർക്കാർ നിയോഗിച്ചിരുന്നത്. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്കി