നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 29 വിദേശികൾക്കെതിരായ എഫ് ഐ ആർ കോടതി റദ്ദാക്കി

ഡൽഹി നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിനെത്തിയ 29 വിദേശികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട്, ദുരന്തനിവാരണ നിയമം, വിസ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് 29 പേർക്കെതിരെ കേസെടുത്തിരുന്നത്. പ്രതികൾ വിസ ചട്ടങ്ങൾ ലംഘിക്കുകയോ രാജ്യത്ത് കൊവിഡ് പരത്തുന്നതിന് കാരണക്കാരാകുകയോ ചെയ്തതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ രൂക്ഷവിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. വിദേശികളെ ബലിയാടാക്കാനായി തെരഞ്ഞെടുത്തുവെന്ന്…

Read More

സമ്പർക്ക രോഗികൾ രണ്ടായിരത്തിനടുത്ത്; 54 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് രണ്ടായിരത്തിനടുത്ത് ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 153 പേരുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് സമ്പർക്ക രോഗികൾ ഏറെയും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 450 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 366 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 152 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 111 പേർക്കും, എറണാകുളം…

Read More

കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്തെ ക്വാറന്റൈൻ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെല്ലാവരും ഇനി ക്വാറന്റൈനിൽ കഴിയേണ്ടതില്ല. പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസം ക്വാറന്റൈനിൽ പോയാൽ മതി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്‌ക് വിഭാഗക്കാർ അടുത്ത പതിനാല് ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. രണ്ടാംനിര സമ്പർക്കത്തിൽ വന്നവർക്കും ഇതേ നിർദേശം പാലിച്ചാൽ മതി ഇവർ സാമൂഹിക അകലം പാലിക്കുകയും എല്ലാ സമയവും മാസ്‌ക് ധരിക്കുകയും…

Read More

ഐ.പി.എല്‍ 2020; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഐ.പി.എല്ലിനെത്താന്‍ ഏറെ വൈകുമെന്നതാണ് മുംബൈയെ ആശങ്കയിലാക്കിയിരിക്കുന്നത്. മുംബൈ ടീമിനൊപ്പം യു.എ.ഇയിലേക്ക് മലിംഗ എത്തിയിട്ടില്ല. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. അടുത്ത ആഴ്ചയില്‍ മലിംഗയുടെ അച്ഛന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ മലിംഗ ടീമിനൊപ്പം ചേരൂ. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഐ.പി.എല്ലിന്റെ പ്ലേ ഓഫ് തീരുമാനിച്ചിരിക്കുന്ന സമയത്താകും മലിംഗയ്ക്ക് മുംബൈയ്ക്കായ്…

Read More

“അച്ഛന്, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. അച്ഛനെ കുറിച്ച് ടോവിനോ

മലയാള സിനിമയില്‍ ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തി വെട്ടിയിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍. മസില്‍ പെരുപ്പിച്ച് ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍ അഡ്വ. ഇ.ടി തോമസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ്…

Read More

ബംഗാളില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10-ാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ഓഗസ്റ്റ്…

Read More

കോഴിക്കോട് ജില്ലയില്‍ 232 പേര്‍ക്ക് കോവിഡ് രോഗമുക്തി 20

ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട്…

Read More

മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സംസ്ഥാന മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു…

Read More

കാസർകോട് പെരുമ്പള പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസിന്റെ മൃതദേഹമാണ് ലഭിച്ചത്. 23 വയസ്സാണ്. പുലർച്ചെ രണ്ട് മണിയോടെയാണ് തോണി അപകടത്തിൽപ്പെട്ടത്. മണൽ വാരാനായി പോയ നാലംഗ സംഘത്തിന്റെ തോണി മറിയുകയായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അതേസമയം നിയാസ് ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്

Read More

തിങ്കളാഴ്ച മുതൽ കേരളത്തിൽ ഇടിയോടു കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടൂകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 22 മുതൽ 24 വരെ ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതി തീവ്രമഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപപ്പെടും. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമർദമാണിത്. കേരളത്തിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ഇടിയോടു കൂടിയ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More