തിങ്കളാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടൂകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 22 മുതൽ 24 വരെ ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതി തീവ്രമഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപപ്പെടും. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമർദമാണിത്. കേരളത്തിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ഇടിയോടു കൂടിയ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.