പെരിയാർ കരകവിഞ്ഞു; നൂറോളം വീടുകൾ വെള്ളത്തിനടിയിൽ, ആലുവ മണപ്പുറം മുങ്ങി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഇടുക്കിയിലും വയനാട്ടിനും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. ആലുവയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി

പെരിയാർ കര കവിഞ്ഞതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. മൂവാറ്റുപുഴയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഏലൂർ വടക്കുംഭാഗത്ത് വെള്ളം കയറി. ഏലൂർ ഗവ. എൽ പി എസിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മൂവാറ്റുപുഴ ആനിക്കാംകുടി കോളനിയിലും വെള്ളം കയറി. കോട്ടയം പാലായിൽ വിവിധയിടങ്ങൾ വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ പെരിങ്ങുളത്ത് ഉരുൾപൊട്ടലുണ്ടായി.