വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍

വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള. ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. റിസോര്‍ട്ടിന്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍.

മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ഇന്നലെ രാത്രി ആക്രമിച്ചത്.  കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്​ദുൽ സത്താറി​െൻറയും ആയിഷയുടെയും മകളാണ്​. കുറ്റ്യാടി ദാറുൽ ഉജൂമിൽ അധ്യാപികയാണ്​. നേരത്തെ കോഴിക്കോട്​ഫാറൂഖ്​ കോളജിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്​. മധ്യപ്രദേശ്​ സർവകലാശാലയിൽ സൈക്കോളജിൽ ഗവേഷണം നടത്തുന്നുണ്ട്​. സഹോദരങ്ങൾ: ബിലാൽ, ലുഖ്​മാൻ, ഡോ. ദിൽഷാത്ത്