വയനാട്ടിലെ പുതുവത്സര ആഘോഷങ്ങള രാത്രി 10 മണിക്ക് അവസാനിപ്പിക്കണം; ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ആഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ 31) രാത്രി 10 നകം അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആഘോഷ ങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം, സാനിട്ടൈസര്‍ ഉപയോഗം എന്നിവ പാലിക്കണം. *പുതുവത്സരവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ഒരു കാരണവശാലും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു*