തൃശ്ശൂർ കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. മർദനമേറ്റാണ് ഷമീർ മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു
കഞ്ചാവ് കേസിലാണ് ഷമീറിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ അമ്പിളിക്കലയിലെ കൊവിഡ് കെയർ സെന്ററിൽ എത്തിക്കുകയായിരുന്നു.