സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 16 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4497 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 281 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 24 പേർ ആരോഗ്യ പ്രവർത്തകരാണ്
4832 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 69,953 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്തര്ി അറിയിച്ചു. നിലവിൽ 60,803 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഒരാഴ്ച മുമ്പ് 65,414 പേരായിരുന്നു സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 6.3 ശതമാനം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു