സംസ്ഥാനത്ത് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5131 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 350 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്
നിലവിൽ 67,795 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. 6653 പേർ ഇന്ന് രോഗമുക്തി നേടി.
ഫെബ്രുവരി നാലാം തീയതി 68,757 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ജനുവരി 28ന് 72,392 ആക്ടീവ് കേസുകളായിരുന്നു. ഒരാഴ്ചക്കിടെ കേസുകളുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞിട്ടുണ്ട്.