കണ്ണൂരിൽ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചക്കരക്കൽ സ്വദേശി ഇബ്രാഹിമിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അലക്‌സാണ്ടറാണ് മരിച്ചത്. 76 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്നു