സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2880 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ
405 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. 6055 പേർ ഇന്ന് കൊവിഡിൽ നന്ന് മുക്തരായി.