ചെന്നൈ ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മികച്ച നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഒന്നാം ദിനം അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്റെ മികവിലാണ് അവർ സ്‌കോർ ഉയർത്തിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ റോറി ബേൺസും ഡോം സിബിലിയും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത സിബിലിയെ അശ്വിൻ പുറത്താക്കി. തൊട്ടുപിന്നാലെ ഡാൻ ലോറൻസ് പൂജ്യത്തിൽ വീണു. ഇവിടെ നിന്ന് ക്രീസിൽ ഒന്നിച്ച റൂട്ടും സിബിലിയും ചേർന്ന് സ്‌കോർ 263 വരെ എത്തിക്കുകയായിരുന്നു
ഒന്നാം ദിനത്തിലെ അവസാന ഓവറിലാണ് സിബിലി വീണത്. 286 പന്തിൽ 87 റൺസായിരുന്നു സമ്പാദ്യം. ജോ റൂട്ട് 197 പന്തിൽ 128 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്. ഒരു സിക്‌സും പതിനാല് ഫോറും സഹിതമാണ് റൂട്ട് ബാറ്റ് വീശിയത്. ഇന്ത്യക്കായി ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ ഒരു വിക്കറ്റെടുത്തു.