പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപനം പിൻവലിക്കണം : വ്യാപ്യാരി വ്യവസായി സമിതി
വയനാട്ടിലെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ പരിസ്ഥിതി ലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പിൻവലിക്കണമെന്നു് വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസാദ് കുമാർ എ ടി അദ്ധ്യക്ഷം വഹിച്ചു.പുരുഷോത്തമൻ പ്രേഷിന്ത് എ പി ഉനൈസ് കല്ലൂർ എന്നിവർ സംസാരിച്ചു’