മന്ത്രിമാരുടെ അദാലത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യ കേരള യാത്രക്കിടെ പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയതിനെ കുറിച്ച് മൗനം എന്താണെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി ചോദിച്ചു
മന്ത്രിമാർ ജനങ്ങളുടെ പരാതി മേശക്ക് ഇപ്പുറം ഇരുന്ന് കേൾക്കുന്നു. കടലാസുകൾ വാങ്ങുന്നു. അതിൽ ജാഗ്രത പാലിച്ച് തന്നെയാണ് കാര്യങ്ങൾ നടന്നത്. ആളുകൾ കസേരകൾ വിട്ട് ഇരിക്കുകയാണ്. നിങ്ങൾ അകലെ നിന്ന് എടുക്കുന്ന ഫോട്ടോയിൽ ഇത് ആൾക്കൂട്ടമായി കാണിക്കാം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന നടപടി അവിടെയൊന്നും ഉണ്ടായിട്ടില്ല
എന്നാൽ ഇവിടെ നടത്തിയ പ്രചാരണ ജാഥയിൽ കണ്ടത് എന്താണ്. പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോകുകയാണ്. അത് നൽകുന്ന സന്ദേശം എന്താണ്. ആ കാര്യത്തെ കുറിച്ച് എന്തേ മൗനം. ഇത് പലയിടത്തും ആവർത്തിച്ചില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.