ഇത് തെറ്റാണ്, നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനും ചുമതലയുണ്ട്; കെ എം അഭിജിത്തിനെതിരെ മുഖ്യമന്ത്രി

കൊവിഡ് പരിശോധനക്ക് പേരും അഡ്രസും തെറ്റിച്ച് നൽകിയ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. രോഗം പരത്താനുള്ള ദൗത്യമാണ് ഇങ്ങനെ ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്, പ്രതിപക്ഷ നേതാവിന് അടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

 

രോഗവ്യാപന തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി ഇതു മാറുന്നു. മാനദണ്ഡം പാലിക്കാതെയാണ് സമരങ്ങൾ നടക്കുന്നത്. പ്രതിപക്ഷം ഇത് മനസ്സിലാക്കണം. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ്. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊളളുന്നത്. രോഗവ്യാപനം കൂടാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.