കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കി ക്വാറന്റൈനിൽ കഴിയുന്ന ചില ആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും പെരുമാറുന്നതായി പരാതി ഉയർന്നു വന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാധാരണ നിലയ്ക്ക് ചെയ്യാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും. ആരോഗ്യ പ്രവർത്തകർ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യ സേവനമാണ്. കുറ്റപ്പെടുത്തുന്നവർക്ക് രോഗം വന്നാലും നാളെ ഇവർ തന്നെയാണ് ചികിത്സിക്കേണ്ടത്.
ആരോഗ്യപ്രവർത്തകർ നാടിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അനാവശ്യമായി അവിവേകം കാണിക്കരുത്. അങ്ങനെ അവിവേകം കാണിക്കുന്നവരെ പിന്തിരിപ്പിക്കാൻ നാട്ടുകാർ മുഴുവൻ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.