തിരുവനന്തപുരം: പ്രതിപക്ഷ സമരം മൂലം സംസ്ഥാനത്ത് 101 പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലിസുകാര്‍ ക്വാറന്റൈനിലുമായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എഎസ്‌ഐമാര്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൂടാതെ 71 സിവില്‍ പോലിസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ െ്രെപമറി കോണ്ടാക്ടാണ്. 171 പേര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പൊലിസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണം- മുഖ്യമന്ത്രി പറഞ്ഞു.
The Best Online Portal in Malayalam