ക്വാറന്റൈനില്‍ കഴിയവെ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

കാസര്‍ഗോഡ്: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കളനാട്ടെ ഹസന്‍-ജാസ്മിന്‍ ദമ്പതികളുടെ മകന്‍ ഖാസിം ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായ ഹസനും കുടുംബവും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടുന്ന് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.