കോഴിക്കോട് മെഡിക്കൽ കോളജിൽ പിഞ്ചു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ മുഹമ്മദ് റസിയാനാണ് മരിച്ചത്.

 

പനിയെ തുടർന്ന് ഇന്ന് രാവിലെ ആറുമണിക്കാണ് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ അൽപ്പ സമയത്തിനകം തന്നെ കുട്ടി മരിക്കുകയായിരുന്നു.

 

കുഞ്ഞിന് അപസ്മാരവും കടുത്ത പനിയുമുണ്ടായിരുന്നു. ശേഷം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ്? കുഞ്ഞ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.