രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 62,25,760 ആയി ഉയർന്നു
1179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 97,497 ആയി. 86,428 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ 9,04,441 പേരാണ് ചികിത്സയിൽ കഴിയുന്നത്. 83.33 ശതമാനമാണ് രോഗമുക്തി നിരക്ക്
കർണാടകയിൽ ഇന്നലെ മാത്രം 10,453 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 6190 പേർക്കും തമിഴ്‌നാട്ടിൽ 5546 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.