രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി ഉയർന്നു.
1089 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 69,561 ആയി. 31,07,223 പേരാണ് ഇതിനോടകം രോഗമുക്തി കരസ്ഥമാക്കിയത്. 77.15 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. 8,46,395 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് രോഗികളിൽ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികിൽസയിലുള്ളത്. 3.5 ശതമാനം മാത്രമാണ് ഐ സി യുവിൽ തുടരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇതിനോടകം 8.43 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 4.76 ലക്ഷം പേർക്കും തമിഴ്‌നാട്ടിൽ 4.45 ലക്ഷം പേർക്കും കർണാടകയിൽ 3.70 ലക്ഷം പേർക്കും യുപിയിൽ 2.47 ലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 1.82 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്.