സംസ്ഥാനത്ത് ഇന്ന് ഒമ്പതാമത്തെ കൊവിഡ് മരണം. കാസർകോടാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. ഏഴ് മാസം പ്രായമുള്ള കുട്ടിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു കുട്ടി.
കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബളാൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.